ന്യൂഡൽഹി: ഇന്ത്യയെ ബംഗ്ലാദേശുമായും ഫ്രാൻസുമായും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കുകയല്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണെന്നും തരൂർ വ്യക്തമാക്കി. ജനാധിപത്യപരമായ മാർഗങ്ങളിലൂടെയും സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.