ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ്യയും അമേരിക്കൻ വാണിജ്യ വകുപ്പിന്റെ മിഡിൽ ഈസ്റ്റ്–ആഫ്രിക്ക ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മാർക്ക് മിച്ചലും കൂടിക്കാഴ്ച നടത്തി.
ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള മേഖലകളിലെ സഹകരണബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
മുനിസിപ്പാലിറ്റി വകുപ്പുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ് യോഗം നടന്നത്.