ആലപ്പുഴ: മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയും വിമർശനവും തുടര്‍ന്ന് ജി സുധാകരൻ എംഎൽഎ. തനിക്കൊരു ക്ഷണക്കത്ത് എങ്കിലും തരാമായിരുന്നല്ലോ എന്ന് ചോദിച്ച അദ്ദേഹം, വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി. താൻ മന്ത്രിയായിരുന്നില്ലെങ്കിൽ നേരെകടവ് - മാക്കേക്കടവ് പാലം വരുമായിരുന്നോ എന്ന് ചോദിച്ച സുധാകരൻ, താൻ മന്ത്രിയായിരുന്ന കാലത്താണ് പാലത്തിന്‍റെ നിർമ്മാണം തുടങ്ങിയതെന്ന് പറയാൻ പോലും എൽഡിഎഫിന് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഉദ്ഘാടന വേദി രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.