ദുബായ്: കുടുംബങ്ങളുടെ സുരക്ഷയും സാമൂഹിക സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ അൽ അമീൻ ഫോറം 2026 ഒക്ടോബർ 22ന് ദുബായിൽ നടക്കും.

ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാധികാരത്തിലാണ് അറ്റ്‌ലാന്റിസ് ദ റോയലിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.

സമൂഹസുരക്ഷയിൽ കുടുംബം ആദ്യ പ്രതിരോധനിര എന്ന ആശയമാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.

യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, കുടുംബബന്ധങ്ങളുടെ സംരക്ഷണം, സാമൂഹിക പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, കുറ്റകൃത്യങ്ങൾ തടയുന്നതിൽ കുടുംബങ്ങളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ഫോറം പരിഗണിക്കും.

ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് സമ്മേളനം പ്രാധാന്യം നൽകുന്നത്.