കുവൈത്തും അൾജീരിയയും തമ്മിലുള്ള മത-സാംസ്കാരിക സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് കുവൈത്ത് അംബാസഡറും അൽജിയേഴ്സ് ഗ്രാൻഡ് മോസ്ക് റെക്ടറും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ചർച്ച നടന്നത്. പരസ്പര സഹകരണവും സംയുക്ത പ്രവർത്തനങ്ങളും വിപുലമാക്കാൻ ഇരുവരും ധാരണയിലെത്തി.