കുവൈത്തിന്റെ 2035 ഊർജ പരിവർത്തന പദ്ധതി രാജ്യത്തെ സുപ്രീം എനർജി കമ്മിറ്റി യോഗം ചേർന്ന് വിലയിരുത്തി. രാജ്യത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടിന്റെ ഭാഗമായി ഊർജ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളും നിർദേശങ്ങളും യോഗത്തിൽ വിശദമായി പരിശോധിച്ചു. സുസ്ഥിര വികസനവും ഭാവിയിലെ ഊർജ സുരക്ഷയും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പുകളുടെ ഭാഗമായാണ് ഈ നടപടി.