തിരുവനന്തപുരം: തിരക്കുകള്‍ കാരണം സിനിമ കാണാന്‍ കഴിഞ്ഞില്ലെന്നും ഒരു ഇടവേളയ്ക്ക് ശേഷം ഒറ്റയിരുപ്പിനാണ് ബെത്ലഹേം കുടുംബ യൂണിറ്റ് കണ്ടതെന്നും വി.ഡി സതീശന്‍ കുറിച്ചു. മകള്‍ക്കും സുഹൃത്തിനുമൊപ്പമാണ് ചിത്രം കണ്ടതെന്നും അത്രമേല്‍ ആസ്വദിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ഒരു കൊമേഴ്സ്യല്‍ ചിത്രത്തെ കുറിച്ച് തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഒരു റിവ്യൂ പങ്കുവയ്ക്കുന്നത്.

ചിത്രം കണ്ട് നിവിന്‍ പോളിയേയും മമിത ബൈജുവിനെയും വിളിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും സംവിധായകന്‍ ഗിരീഷ് എ.ഡിയേയും സംഗീത് പ്രതാപിനെയും നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായും മുഖ്യമന്ത്രി കുറിച്ചു. ചിത്രത്തില്‍ വന്നുപോയ ഓരോ അഭിനേതാക്കളും അവരുടെ സാന്നിധ്യം അറിയിച്ചെന്നും ചിത്രം തന്റെ ബാല്യകാലം ഓര്‍മിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍റെ മനസ്സില്‍ കയറിക്കൂടിയ ഒരാള്‍, പാവം ഗ്ലിക്സണ്‍'_ മുഖ്യമന്ത്രി കുറിച്ചു.