പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം ഒരിക്കലും ഇന്ത്യയുടെ താല്പര്യങ്ങൾക്ക് വിഘാതമാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് പാകിസ്താനെ പിന്തിരിപ്പിക്കാൻ ഈ ബന്ധത്തിലൂടെ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ വിഷയങ്ങളിലെ ആശങ്കകൾക്കിടയിലും പാകിസ്താനുമായുള്ള ബന്ധം തുടരുന്നതിനെ ന്യായീകരിച്ചാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.