ഓച്ചിറ: കൊല്ലം ഓച്ചിറ സ്വദേശി അഷറഫ് (48) Ashraf Shuahib റിയാദിൽ വച്ചു നിര്യാതനായി.

റിയാദിലെ സാമൂഹിക പ്രവർത്തകനും ഓ ഐ സി സി പ്രവർത്തകനുമായ അഷറഫ് ഇന്ന് രാവിലെ റൂമിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് സഹോദരി ഭർത്താവാണ്. ഓച്ചിറ നെടുത്തറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെ മകനാണ്. മാതാവ് : നബീസ ഭാര്യ : ഹസീദ മക്കൾ : ഇഷാൻ ,അഫ്‍ഷീൻ