തിരുവനന്തപുരം : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 21 ബുധനാഴ്ച സന്യാസദീക്ഷാ വാര്‍ഷികം ആഘോഷിക്കും. അന്നേദിവസം ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനം മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആർട്സ് ആൻഡ് കൾച്ചർ ഹെഡ് സ്വാമി ഗുരുസവിത് ജ്ഞാനതപസ്വി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനാകും.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം-നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാവും. ശാന്തിഗിരി മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ശാന്തിഗിരി ആത്മവിദ്യാലയം ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ, പി. ദാമോദരൻ, യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം റിസര്‍ച്ച് സ്കോളര്‍ എം. ശരണ്യ രവീന്ദ്രന് എന്നിവര്‍ സാന്നിധ്യമാകും. ശാന്തിഗിരി ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല നന്ദി രേഖപ്പെടുത്തും.
എല്ലാ വര്‍ഷവും വിജയദശമി നാളിലാണ് ശാന്തിഗിരിയില്‍ സന്ന്യാസ ദീക്ഷാവാര്‍ഷികം ആചരിക്കുന്നത്. 1984 ല്‍ ഒക്ടോബർ 4 വിജയദശമി ദിനത്തിൽ ആണ് ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദ്യമായി 31ശിഷ്യര്‍ക്ക് സന്ന്യാസദീക്ഷ നല്‍കിയത്. ഇത് 42-ാംമത് സന്ന്യാസ ദീക്ഷാവാര്ഷികമാണ്. 2023 ല്‍ ശാന്തിഗിരിയില്‍ നടന്ന 22 വനിതകളുടെ സന്യസ്ത സ്വീകരണ ചടങ്ങ് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും, പ്രധാനമന്ത്രിയുടെ അഭിനന്ദനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ശാന്തിഗിരിയിലെ സന്ന്യാസo ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ദേശ വ്യത്യാസങ്ങൾക്കതീതമാണ്.