കൽപ്പറ്റ:വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, റിസോർട്ടുകൾ, വീടുകൾ, പൊതു ഇടങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇ-മാലിന്യ ശേഖരണം പൂർത്തിയാക്കണമെന്ന് കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി ടി.സിദ്ദിഖ്. ഇതിനായി ഹരിത കർമസേനയെ പൂർണസജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മാലിന്യശേഖരണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും ആവശ്യമായ ഇടപെടലുകൾ പൂർത്തിയായി വരുന്നതായും ഇ-മാലിന്യമുക്ത പ്രഖ്യാപനം ജനപങ്കാളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.വയനാടിനെ ഇ-മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ വിവിധ സന്നദ്ധ സംഘടനകളുടെ ഓൺലൈൻ യോഗം ചേർന്നു. ചരിത്രപരമായ ദൗത്യത്തിനു പരിപൂർണ പിന്തുണ നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനകൾ അറിയിച്ചു. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫിസർ എം. കലാമുദ്ദീൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.എസ്. സജീഷ്, പ്രോഗ്രാം ഓഫിസർ കെ. അനൂപ്, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു
വയനാട് രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ല