തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എയർസൈഡിലൂടെ ശംഖുമുഖം കടപ്പുറത്തേക്ക് നീങ്ങി. ക്ഷേത്രത്തിലെ വിഗ്രഹങ്ങളുമായി പുറപ്പെട്ട ഘോഷയാത്ര നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് വിമാനത്താവള പരിസരത്തിലൂടെ കടന്നുപോയത്.
ഘോഷയാത്ര സുഗമമായി കടന്നുപോകുന്നതിനായി വിമാനത്താവളത്തിലെ വിമാന സർവീസുകൾ വൈകിട്ട് നാലുമുതൽ രാത്രി ഒൻപതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
1932-ൽ വിമാനത്താവളം സ്ഥാപിതമായ ശേഷവും തുടരുന്ന ഈ പാരമ്പര്യം തിരുവിതാംകൂറിന്റെ ചരിത്രത്തോടും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളോടും ചേർന്നുനിൽക്കുന്നതാണ്.
Videos and Images :GP News.live
GP NEWS LIVE | GULF PATHRIKA