വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസഫ് പത്താന് വഡോദരയിലെ വിവാദ ഭൂമി കൈമാറാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. തണ്ടൽജ മേഖലയിലെ 978 ചതുരശ്ര മീറ്റർ ഭൂമിയിൽ 500 ചതുരശ്ര മീറ്റർ സൗജന്യമായും ബാക്കി 478 ചതുരശ്ര മീറ്റർ വിപണിവിലയുടെ 55 ശതമാനം നിരക്കിലും നൽകാനാണ് തീരുമാനം.
വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കൈമാറ്റത്തിന് പരിഗണിക്കുന്നത്. ഭൂമിയുടെ വലിയൊരു ഭാഗം സൗജന്യമായി നൽകാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ-പൊതു ശ്രദ്ധ നേടിയിട്ടുണ്ട്.