തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോ മഹേഷ് ഗുരുക്കൾ നേത്യത്വം നൽകുന്ന നേമത്തെ പ്രശസ്തമായ അഗസ്ത്യം കളരിയിലും മ്യൂസിയം ഗോൾഫ് ക്ലബ്ബ്, കഴക്കൂട്ടം, മലയിൻകീഴ് സെന്ററുകളിലും കളരി വിദ്യാരംഭത്തിന് അവസരമൊരുക്കി.

21 ന് രാവിലെ 7 മണി മുതലാണ് കളരി വിദ്യാരംഭം നടന്നത്.

ശരീരവും മനസ്സും ഒരുമിച്ച് വിദ്യയായി മാറുന്ന മറ്റൊരു വിദ്യാരംഭമാണ് കളരിയിലേത്. കളരിപ്പയറ്റിൽ ചുവടുവയ്പ്പ് വെറും അഭ്യാസമല്ല, ഗുരു-ശിഷ്യ പരമ്പരയിൽ, മണ്ണിനെ തൊട്ടുവണങ്ങി, ദേഹത്തെത്തന്നെ ആദ്യഗ്രന്ഥമാക്കുന്നതിന്റെ തുടക്കമാണ്.

അഗസ്ത്യം കളരിയിൽ ഏത് പ്രായത്തിൽപ്പെട്ടവർക്കും കളരി പരിശീലനത്തിന് അവസരമുണ്ട്. ആരോഗ്യകരമായ ജീവിതത്തിനും ആത്മവിശ്വാസത്തിനും കളരി എന്ന സന്ദേശമാണ് അഗസ്ത്യം ഉയർത്തുന്നത്.