ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ടെസ്ല റോഡ്സ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാറിന്റെ ബുക്കിങ് ഇന്ത്യയിലും ആരംഭിച്ചതായി റിപ്പോർട്ട്. കാറിന്റെ ത്രസ്റ്റ് മോഡലിന് 2.50 കോടി രൂപയാണ് ബുക്കിങ് തുകയായി നിശ്ചയിച്ചിരിക്കുന്നത്.
ടെസ്ലയുടെ പുതിയ റോഡ്സ്റ്റർ മോഡൽ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വായുവിലേക്ക് ഉയരാൻ കഴിയുമെന്ന അവകാശവാദത്തോടെയാണ് ശ്രദ്ധ നേടുന്നത്. കാറിന്റെ പ്രകടനവും വേഗതയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ വാഹനലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
2028ഓടെ കാറിന്റെ ഉൽപ്പാദനം ആരംഭിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിൽ വാഹനത്തിന്റെ ഡെലിവറി എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.