കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിൽ വാഹനമുപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവറെ കുവൈത്ത് ട്രാഫിക് വിഭാഗം പിടികൂടി.

ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനെത്തുടർന്നാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിച്ചത്. ഡ്രൈവറെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റിയതായും വാഹനം പിടിച്ചെടുത്ത് ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അപകടകരമായ ഡ്രൈവിങ്ങിനും ഗതാഗത നിയമലംഘനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.