കുവൈത്ത് സിറ്റി: കുവൈത്തിലെ റിഹാബ് പ്രദേശത്ത് വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമ്മാണ, വിതരണ ശൃംഖലയെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ വിഭാഗം പിടികൂടി. പ്രാദേശികമായി മദ്യം നിർമ്മിച്ച് വിതരണം ചെയ്തിരുന്ന സംഘത്തിനെതിരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.

ഒരു വീടിനെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ മദ്യം തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരുന്ന വലിയ സംഭരണ ടാങ്കുകളും നിർമ്മാണ ഉപകരണങ്ങളും കണ്ടെത്തി. അനധികൃത മദ്യനിർമ്മാണവും വിതരണവും തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് പരിശോധന.