കുവൈത്ത് സിറ്റി: കുവൈത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിൽ യുഎഇയുടെ പ്രതിബദ്ധത ആവർത്തിച്ച് അമേരിക്കയിലെ യുഎഇ സ്ഥാനപതി. കുവൈത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യുഎഇ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തും യുഎഇയും തമ്മിലുള്ള സഹോദരബന്ധവും ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന സഹകരണവും പ്രസ്താവനയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
കുവൈത്തിന്റെ പരമാധികാരത്തിനും ദേശീയ താൽപര്യങ്ങൾക്കും നൽകുന്ന പിന്തുണയാണ് യുഎഇയുടെ നിലപാടിലൂടെ വ്യക്തമാകുന്നത്.