കാൻസർ ബാധിതരായ രോഗികളുടെ ചികിത്സയ്ക്കും രോഗമുക്തിക്കും സഹായകരമാകുംവിധം സംസ്കാരത്തെയും കലകളെയും പ്രയോജനപ്പെടുത്തി റോമിലെ ആശുപത്രി രംഗത്ത്. രോഗികളിൽ മാനസിക ആശ്വാസവും രോഗശമനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സമീപനം നടപ്പിലാക്കുന്നത്. കലയിലൂടെയും സാംസ്കാരിക ഇടപെടലുകളിലൂടെയും രോഗികളിൽ ആരോഗ്യപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് വിലയിരുത്തൽ.