കുവൈത്ത് സിറ്റി: സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ പിന്തുണ ആവർത്തിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹ്മദ് അൽ സബാഹ്.

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി ഒക്ടോബർ 20 ചൊവ്വാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷാ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രാദേശിക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തര കൂടിയാലോചനയുടെയും ഏകോപനത്തിന്റെയും ഭാഗമായിരുന്നു സംഭാഷണം.

സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന നടപടികൾക്ക് കുവൈത്ത് ഒപ്പമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.