കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിന് കീഴിലുള്ള സബാഹ് അൽ അഹ്മദ് മറൈൻ സിറ്റിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. അഹ്മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക സുരക്ഷാ ഓപ്പറേഷൻ.

വിവിധ കേസുകളിൽ അധികൃതർ അന്വേഷിച്ചിരുന്നവരും നിയമലംഘനങ്ങളിൽ ഉൾപ്പെട്ടവരുമായ നിരവധി പേരെ പരിശോധനയ്ക്കിടെ പിടികൂടി. വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്ന രീതിയിലായിരുന്നു സുരക്ഷാ നടപടി.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഓപ്പറേഷൻ സംഘടിപ്പിച്ചത്