ന്യൂഡൽഹി: സെൻസസ് ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രാഷ്ട്രപതിക്ക് കത്തയച്ചു. സെൻസസ് ചട്ടങ്ങളിലെ ഭേദഗതിക്കെതിരെ സിപിഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭേദഗതികൾ പിൻവലിക്കണമെന്നും സെൻസസ് നടപടികളിൽ സുതാര്യതയും ജനാധിപത്യപരമായ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
സെൻസസ് ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം രാഷ്ട്രീയതലത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ്.