കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് ഒരാൾ കടലിലേക്ക് വീണ സംഭവത്തിൽ രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തി. ആത്മഹത്യാശ്രമമെന്ന് സംശയിക്കുന്ന സംഭവത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്.
അൽ ജോൺ മറൈൻ, ഷുവൈഖ് മറൈൻ കേന്ദ്രങ്ങളിലെ അഗ്നിശമന-സമുദ്ര രക്ഷാസേനാംഗങ്ങളാണ് തിരച്ചിലിൽ പങ്കെടുത്തത്. കടലിൽ നടത്തിയ പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.