നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടവുമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും. പുരുഷന്മാരുടെ ടി47 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ മലപ്പുറം വെളിയങ്കോട് സ്വദേശി മുഹമ്മദ് ബാസിൽ ഗെയിംസ് റെക്കോർഡോടെ വെള്ളി സ്വന്തമാക്കി.
തൊടുപുഴ പിറമാടം സ്വദേശിനിയായ ആൽഫിയ ജെയിംസ് വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ കെ. പല്ലവിക്കൊപ്പം വെങ്കല മെഡൽ നേടി. ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഒക്ടോബർ 21ന് നടന്ന മത്സരങ്ങളിൽ അഞ്ച് സ്വർണമുൾപ്പെടെ 27 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. ഇതോടെ ആകെ 62 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
മലയാളി താരങ്ങളുടെ നേട്ടം കേരളത്തിനും രാജ്യത്തിനും അഭിമാനമായി.