ദോഹ: ഖത്തറിൽ നടക്കുന്ന ഗൾഫ് അണ്ടർ-17 ഫുട്ബോൾ ടൂർണമെന്റിൽ കുവൈറ്റ് ദേശീയ ടീം ഈജിപ്തിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു.

സൗദ് ബിൻ അബ്ദുൽറഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈജിപ്തിനുവേണ്ടി മുഹമ്മദ് അതിയ രണ്ട് ഗോളുകളും അമീർ അബ്ദുൽമജീദ് ഒരു ഗോളും നേടി.

ഒന്നാം പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയ ഈജിപ്ത് രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടർന്നു. 74-ാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്.

മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയും യെമനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

കുവൈറ്റ്, ഇറാഖ്, യെമൻ, ഈജിപ്ത്, സൗദി അറേബ്യ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് കുവൈറ്റ് മത്സരിക്കുന്നത്.