കുവൈത്ത് സിറ്റി: കരുണയും മാനുഷിക പരിഗണനയും കുവൈത്ത് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും രാജ്യത്ത് താമസിക്കുന്ന വിദേശികൾ ഉൾപ്പെടെ എല്ലാവർക്കും അത് ലഭിക്കണമെന്നും കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി.

തൊഴിലുടമകളും കമ്പനി ഉടമകളും തൊഴിലാളികളോട് മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാതിരിക്കുന്നതും അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൗരന്മാർക്ക് സഹായവും പിന്തുണയും നൽകുന്നതിൽ കുവൈത്ത് ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രാജ്യത്തെ വിദേശ തൊഴിലാളികളോടും കരുണയും നീതിയും പുലർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.