കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ അഗ്നിസുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കുവൈറ്റ് ഫയർഫോഴ്സ് ശക്തമായ നടപടി സ്വീകരിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 111 സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ അടച്ചുപൂട്ടുകയും 170 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നോട്ടീസും നൽകുകയും ചെയ്തു.
.തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ, സ്ഥാപനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന.
സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്തതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്നിബാധ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നത്.