കുവൈറ്റ് സിറ്റി: കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ ഫണ്ടിന്റെ സാമ്പത്തിക സഹായം ലഭിച്ച സ്ഥാപനങ്ങൾ വാർഷിക വരുമാനത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ദേശീയ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 455 പദ്ധതികളിൽ നിന്നായി ഏകദേശം 20.2 കോടി കുവൈറ്റ് ദിനാറിന്റെ വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയത്.
ഇതിൽ 19 പദ്ധതികൾക്ക് ഓരോന്നിനും 15 ലക്ഷം ദിനാറിലധികം വാർഷിക വരുമാനം ലഭിച്ചു. മറ്റ് 11 പദ്ധതികൾക്ക് 10 ലക്ഷം മുതൽ 15 ലക്ഷം ദിനാർ വരെയാണ് വരുമാനം.
സേവന, വാണിജ്യ, വ്യവസായ മേഖലകളിലായി പ്രവർത്തിക്കുന്ന സംരംഭങ്ങളാണ് മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചത്.
അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സംരംഭകരെ സഹായിക്കുന്നതിനായി കുടിശ്ശിക തിരിച്ചടവുകളും വായ്പാ പുനഃക്രമീകരണങ്ങളും സംബന്ധിച്ച നടപടികളും ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം 28 ലക്ഷം ദിനാറിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട ഒത്തുതീർപ്പുകളാണ് നടപ്പാക്കിയത്.
എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചെറുകിട സംരംഭങ്ങളുടെ വളർച്ച നിർണായകമാണ്.