കുവൈറ്റ് സിറ്റി: കുവൈത്തിലെ അൽ ഗസാലി റോഡിലുണ്ടായ മൂന്ന് വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഈജിപ്ഷ്യൻ പൗരൻ മരിച്ചു. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരനും ജോർദാൻ സ്വദേശിക്കും നിസ്സാര പരിക്കേറ്റു.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാഗം ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെയും അടിയന്തര രക്ഷാപ്രവർത്തകരെയും സംഭവസ്ഥലത്തേക്ക് അയച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഈജിപ്ഷ്യൻ പൗരൻ മരണപ്പെടുകയായിരുന്നു. ഇന്ത്യക്കാരനും ജോർദാൻ സ്വദേശിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തി വരികയാണ്.