കുവൈറ്റ് സിറ്റി: കുവൈത്തിന്റെ സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത തുടരുമെന്ന് കുവൈത്തിലെ അമേരിക്കൻ എംബസി ചാർജ് ഡി അഫയേഴ്സ് സ്റ്റീവൻ ബട്ലർ വ്യക്തമാക്കി.
കുവൈത്തും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 65-ാം വാർഷികവും അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും ആഘോഷിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിരോധ മേഖലയിലെ സഹകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ചരിത്രപരമായ സൗഹൃദത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണെന്നും ബട്ലർ പറഞ്ഞു.
കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ള പ്രമുഖരും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
1961ൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് മുമ്പുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധത്തിന് തുടക്കമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.