കുവൈറ്റ് സിറ്റി: ഊർജ മേഖലയിലെ അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈറ്റ് എണ്ണമന്ത്രി താരിഖ് അൽ റൂമി ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി, ബ്രിട്ടീഷ് അംബാസഡർ ഖുദ്സി റാഷിദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ഊർജ ബന്ധങ്ങളുടെ വികസന സാധ്യതകൾ വിലയിരുത്തി.

ഫ്രഞ്ച് അംബാസഡർ ഒലിവിയർ ഗോവിനുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ സഹകരണവും പരസ്പര താൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.

ജപ്പാൻ അംബാസഡർ കെനിചിറോ മുക്കായിയുമായുള്ള കൂടിക്കാഴ്ചയിൽ സാമ്പത്തിക, ഊർജ സഹകരണത്തിനും തുടർച്ചയായ ഏകോപനത്തിനുമാണ് പ്രാധാന്യം നൽകിയത്.

അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഊർജ മേഖലയിലെ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ചകൾ.