ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന പ്രദർശനത്തിൽനിന്ന് നീക്കിയതായി റിപ്പോർട്ട്. ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയപരമായ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണെന്നും ‘സമയം ശരിയല്ല’ എന്നാണ് അധികൃതർ പറഞ്ഞതെന്നും റൈഹാൻ വദ്ര എൻഡിടിവിയോട് പ്രതികരിച്ചു.

‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനത്തിലാണ് സംഭവം. വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയ ചിത്രങ്ങൾ പ്രദർശനത്തിന്റെ ഭാഗമായിരുന്നു. പ്രദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ചില ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെ ട്ടതെന്നാണ് റൈഹാന്റെ ആരോപണം.