ഡോ.ശ്രീപദ് ഡി.ബാനവലിക്ക്
തിരുവനന്തപുരം :തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡണ്ടും പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധനുമായിരുന്ന പത്മശ്രീ ഡോ എം കൃഷ്ണൻനായരുടെ സമരണാർത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏർപ്പെടുത്തിയ അഞ്ചാമത് പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം പ്രഖ്യാപിച്ചു .
ഇന്ത്യയിലെ പ്രമുഖ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് - ഓങ്കോളജിസ്റ്റും മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. ശ്രീപാദ് ഡി. ബനവാലിക്കാണ് ഇക്കുറി പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം. കുട്ടികൾക്കും , പാർശ്വവൽക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളിൽപെട്ടവർക്കും കാൻസർ ചികിത്സ കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ ശ്രീപദ് ഡി.ബാനവലി , 'മെട്രോനോമിക് തെറാപ്പികളെ' (metronomic therapies) കുറിച്ചുള്ള ഗവേഷണങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് അറിയപ്പെടുന്നത്.
ലുക്കീമിയ, സെൽ ബയോളജി, ഇമ്മ്യൂണോളജി, സെൽ കൈനറ്റിക്സ്, എക്സ്പിരിമെന്റൽ ഓങ്കോളജി എന്നിവയിൽ പ്രാവീണ്യമുള്ള ഡോ.ശ്രീപദ് ഡി.ബാനവലിയുടെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പുരസ്ക്കാരം പ്രഖാപിച്ചു കൊണ്ട് അവാർഡ് നിർണ്ണയ സമിതി അഭിപ്രയപെട്ടു . ,വിവിധ അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിൽ 300-ലധികം ശാസ്ത്ര ലേഖനങ്ങൾ ഡോ.ശ്രീപദ് ഡി.ബാനവലി പ്രസിദ്ധീകരിചിച്ചിട്ടുണ്ട് . .ഒരു മികച്ച ഡോക്ടർ എന്നതിന് പുറമെ മികച്ച സംഘാടകനും ,ഭരണകർത്താവും കൂടിയായിരുന്നു ഡോ.ശ്രീപദ് ഡി.ബാനവലിയെന്ന് പുരസ്ക്കാരം പ്രഖാപിച്ചു കൊണ്ട് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ പ്രൊഫ ടി .കെ പദ് മനാഭൻ അറിയിച്ചു .പ്രൊഫ ബാബു മാത്യു , ഡോ ബോബൻ തോമസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത് .ഡോ.ശ്രീപദ് ഡി.ബാനവലി എക്സ് ഡയറക്ടറും[അക്കാദമിക്സ് ] ,ടാറ്റാ മെമ്മോറിയൽ സെന്ററിൽ ഡിപ്പാർട്ട്മെൻറ് ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജി മേധാവിയുമായിസേവനമനുഷ്ഠിച്ചിരുന്നു
2026 ഒക്ടോബർ 31 ന് തിരുവന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ ബോബൻ തോമസ് അറിയിച്ചു