ചണ്ഡീഗഢ്: സ്കൂൾ വിദ്യാർഥികൾക്കിടയിലെ തർക്കത്തെ തുടർന്ന് പ്രായപൂർത്തിയാകാത്തവർ നടത്തിയ വെടിവെപ്പിൽ 17കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. റോഡിൽ വെച്ചാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.
സ്കൂൾ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഉൾപ്പെട്ടവരും പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കം എങ്ങനെ വെടിവെപ്പിലേക്ക് നയിച്ചുവെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.