മനോജ്‌ വാസുദേവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരായ

വിജിലൻസ് റിപ്പോർട്ട് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നതിന് പിന്നാലെ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഇതനുസരിച്ച് കേരളത്തിൽ വിജിലൻസിലെ എല്ലാ വിവരങ്ങളും ഇനി രഹസ്യമെന്ന് സർക്കാർ ഉത്തരവിറക്കി. അഴിമതി അടക്കമുള്ള പരാതികളിൽ വിവരങ്ങൾ തേടി അപേക്ഷ കൊടുക്കുന്നവർ ഇനി മുതൽ വലയും. വിവരാവകാശത്തിനും മുകളിലാണ് സംസ്ഥാന വിജിലൻസ് എന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് പുറത്തിറക്കി. അതേസമയം സർക്കാരിന്റെ ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിവരാവകാശ പ്രവർത്തകർ.

വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലെ "ടി സെക്ഷനെ" വിവരവകാശനിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. അതും അതീവ രഹസ്യമായിട്ടായിരുന്നു. രാഷ്ട്രീയനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക വിവരങ്ങൾ കൈകാര്യം കൈകാര്യം ചെയ്യുന്ന വിഭാ​ഗമാണ് വിജിലൻസിലെ "ടി സെക്ഷൻ". പുതിയ ഉത്തരവിറങ്ങിയതോടെ ഈ വിവരങ്ങളൊന്നും തന്നെ ഇനി പൊതുജനങ്ങൾക്ക് ലഭിക്കില്ല. ഏത് ഫയലുകൾ ഈ സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന് എതിരായ വിജിലൻസ് റിപ്പോർട്ട് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിജ്ഞാപനം.