ചെന്നൈ: കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധങ്ങൾക്കെതിരായ കേന്ദ്രസർക്കാരിന്റെ നടപടികളെ വിമർശിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കെ. അണ്ണാമലൈ. തന്റെ പരാമർശങ്ങൾ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സംഘടനയ്ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കരുതെന്ന് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ പറഞ്ഞു. സിജെപിയുടെ രാഷ്ട്രീയ അജണ്ട തന്റേതിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘വി ദി ലീഡേഴ്സ്’ പ്രസ്ഥാനത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധങ്ങൾക്കെതിരായ കേന്ദ്രത്തിന്റെ നടപടികളെ വിമർശിച്ചതോടെ സിജെപിയെ പിന്തുണയ്ക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു.

പ്രതിഷേധങ്ങളുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സംഘടനയുടെ രാഷ്ട്രീയ നിലപാടുകളോടയോജിപ്പില്ലെന്നാണ് അണ്ണാമലൈയുടെ വിശദീകരണം. കേന്ദ്രസർക്കാരിന്റെ നടപടികളെ വിമർശിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്ത അദ്ദേഹം, വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ പ്രകടിപ്പിച്ചു.