ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധ പ്രസ്ഥാനങ്ങളെയും സത്യസന്ധരായ വിമർശകരെയും ദുർബലപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് മോദി ആരോപിച്ചു. കോൺഗ്രസിനെ ‘പരാദം’ എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി, ഇന്ത്യാ സഖ്യം, ആം ആദ്മി പാർട്ടി തുടങ്ങിയവയുടെ പങ്കാളിത്തം വാർത്തകളിൽ ഇടംപിടിക്കുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.
പ്രതിഷേധങ്ങൾ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സഹായിക്കേണ്ടതാണെന്നും എന്നാൽ കോൺഗ്രസ് ഇത്തരം പ്രസ്ഥാനങ്ങളെ തകർക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ യുവ എംപിമാരോടും കോൺഗ്രസ് നീതി പുലർത്തുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.