കുവൈറ്റ് സിറ്റി: പ്ലാസ്റ്റിക് സർജറി കേവലം സൗന്ദര്യവർധനയ്ക്കുള്ള ചികിത്സാരീതി മാത്രമല്ലെന്നും വൈദ്യശാസ്ത്രരംഗത്ത് സുപ്രധാന സ്ഥാനമുള്ള അടിസ്ഥാന ചികിത്സാ വിഭാഗമാണെന്നും കുവൈത്ത് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കുവൈത്ത് പ്ലാസ്റ്റിക് സർജറി മേഖലയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക് സർജറിയുടെ പ്രാധാന്യം ബാഹ്യസൗന്ദര്യം മെച്ചപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അതിന്റെ ചികിത്സാപരമായ സാധ്യതകൾ വളരെ വിപുലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടങ്ങൾ, പൊള്ളലുകൾ, ജന്മനാലുള്ള വൈകല്യങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾ പരിഹരിക്കുന്നതിനും ശരീരഭാഗങ്ങളുടെ പ്രവർത്തനശേഷി വീണ്ടെടുക്കുന്നതിനും പുനർനിർമാണ ശസ്ത്രക്രിയകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സർജറിയെ സൗന്ദര്യവർധനയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്നത് ശരിയല്ലെന്നതാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.
രോഗികളുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ആധുനിക ചികിത്സാരീതികൾക്ക് വലിയ പ്രാധാന്യമുണ്ട്.