ന്യൂഡൽഹി: യെമൻ തീരത്ത് ആക്രമണത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന യാച്ചിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഹൂതി വിമതർ. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സഹായം നൽകിവരികയാണെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചു.

യെമനിലെ ഹൂദൈദയ്ക്ക് സമീപമാണ് ഇന്ത്യക്കാരെ വഹിച്ചിരുന്ന യാച്ച് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ സാഹചര്യങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

ആദ്യഘട്ടത്തിൽ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്ന് അറിയിച്ചിരുന്ന ഇന്ത്യൻ എംബസി, ഒക്ടോബർ 23-ന് എല്ലാവരും സുരക്ഷിതരാണെന്ന് വ്യക്തമാക്കി. ഇവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും എംബസി അറിയിച്ചു