കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ (IBPC) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയുമായി കൂടിക്കാഴ്ച നടത്തി.
ഐബിപിസി ചെയർമാൻ ഗൗരവ് ഒബ്റോയ്, വൈസ് ചെയർമാൻ സുരേഷ് കെ.പി., സെക്രട്ടറി സുനിത് അറോറ, ജോയിന്റ് സെക്രട്ടറി കൃഷ്ണൻ സൂര്യകാന്ത്, ട്രഷറർ കാർത്തിക് രാമദോസ് എന്നിവർ പങ്കെടുത്തു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും വ്യാപാര–പ്രൊഫഷണൽ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതും ചർച്ചയായി. ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഭാരവാഹികൾ അറിയിച്ചു.