കുവൈത്തും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും സൗഹൃദവും കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത വ്യക്തമാക്കി. വിവിധ മേഖലകളിലെ പരസ്പര പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ ചർച്ചയായി. ഇരുപക്ഷത്തിനും താല്പര്യമുള്ള പ്രധാന വിഷയങ്ങളും യോഗത്തിൽ വിലയിരുത്തി.