ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കുവൈത്ത് സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന ധാരണാപത്രങ്ങളിലും (MoU) താല്പര്യപത്രത്തിലും ഒപ്പുവെച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കരാറുകൾ ഒപ്പുവെച്ചത്. ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഔദ്യോഗികമായി രേഖകൾ കൈമാറിയത്.