കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ് അമേരിക്കയിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ അൽ സെയ്ൻ സബാഹ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
വാഷിങ്ടണിലെ കുവൈത്ത് എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളും സഹകരണ സാധ്യതകളും ചർച്ചയായി. കുവൈത്തും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ എംബസി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രതിരോധ മന്ത്രി വിലയിരുത്തി.
വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.