കുവൈത്ത് സിറ്റി: കുവൈത്ത് മോട്ടോർസ്പോർട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഇൻസ്പയർ കുവൈത്ത് ഇന്റർനാഷണൽ ഓപ്പൺ റോൾ റേസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിന് തുടക്കമായി.

കുവൈത്തിന്റെ തെക്കൻ മേഖലയിലുള്ള ആരിഫ്ജാനിലെ കുവൈത്ത് മോട്ടോർ ടൗണിലാണ് രണ്ട് ദിവസത്തെ മത്സരം സംഘടിപ്പിച്ചത്. 11 വിഭാഗങ്ങളിലായി 290 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളും ചാമ്പ്യൻഷിപ്പിൽ അണിനിരക്കുന്നുണ്ട്.

2027 മാർച്ച് 25, 26 തീയതികളിലും ഏപ്രിൽ 1, 2 തീയതികളിലും കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ട്. 18 വയസ്സിൽ താഴെയുള്ളവർക്കായി ക്വാഡ് ബൈക്ക് റേസിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനുള്ള പദ്ധതിയും അധികൃതർ അറിയിച്ചു.

കായികരംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുമാണ് മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.