മനിലയ്ക്ക് സമീപം ഫെർണാണ്ടോ എയർ ബേസിൽ അപകടം; എസ്എഫ്-260 വിഭാഗത്തിലെ രണ്ട് വിമാനങ്ങൾ തകർന്നു
മനില: ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് നാല് പൈലറ്റുമാർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മനിലയ്ക്ക് തെക്കുള്ള ഫെർണാണ്ടോ എയർ ബേസിലാണ് അപകടം ഉണ്ടായത്.
ഒറ്റ പ്രൊപ്പല്ലർ എൻജിനുള്ള എസ്എഫ്-260 വിഭാഗത്തിലെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ച് തകർന്നത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Image: പ്രതീകാത്മ ചിത്രം