സംയുക്ത വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി അറബ് ടൂറിസം സമിതി കെയ്റോയിൽ യോഗം ചേർന്നു. അറബ് രാജ്യങ്ങളിലെ ടൂറിസം മേഖലയുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും പുതിയ പദ്ധതികൾക്ക് രൂപം നൽകാനും യോഗത്തിൽ ധാരണയായി.