ബാഴ്സലോണ: ക്യാമ്പ് നൗവിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ഫ്രഞ്ച് മുന്നേറ്റതാരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളാണ് റയലിന് നിർണായക വിജയം സമ്മാനിച്ചത്. സ്പാനിഷ് ലീഗിന്റെ പത്താം റൗണ്ടിലായിരുന്നു മത്സരം.
ആദ്യപകുതി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കുശേഷം തിരിച്ചടിക്കായി മുന്നേറിയ ബാഴ്സലോണ 61ാം മിനിറ്റിൽ റാഫീഞ്ഞയിലൂടെ സമനില നേടി. പെഡ്രിയുടെ പാസ് സ്വീകരിച്ചായിരുന്നു റാഫീഞ്ഞയുടെ ഗോൾ.
മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടെ 87ാം മിനിറ്റിൽ എംബാപ്പെ വീണ്ടും വലകുലുക്കി. എഡ്വാർഡോ കമാവിംഗയുടെ നേതൃത്വത്തിൽ നടത്തിയ അതിവേഗ മുന്നേറ്റത്തിനൊടുവിലായിരുന്നു വിജയഗോൾ.
വിജയത്തോടെ റയൽ മാഡ്രിഡിന്റെ പോയിന്റ് നേട്ടം 24 ആയി. 27 പോയിന്റുമായി മുന്നിലുള്ള ബാഴ്സലോണയുമായുള്ള അകലം മൂന്ന് പോയിന്റായി കുറഞ്ഞു.