കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിൽ അഗ്നിസുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിനായി കുവൈത്ത് ഫയർ ഫോഴ്സ് നടത്തിയ പരിശോധനയിൽ 34 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. ഫയർ ഫോഴ്സ് നിർദേശിക്കുന്ന സുരക്ഷാ നിബന്ധനകൾ പൂർത്തിയാക്കാത്തതാണ് നടപടിക്ക് കാരണം.
അഗ്നിബാധ തടയുന്നതിനുള്ള മുൻകരുതലുകളും സ്ഥാപനങ്ങളുടെ സുരക്ഷാവ്യവസ്ഥകളുടെ പാലനവുമാണ് പരിശോധനയുടെ പരിധിയിൽ ഉൾപ്പെട്ടത്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് ഉദ്യോഗസ്ഥർ ഔദ്യോഗിക അറിയിപ്പുകളും മുന്നറിയിപ്പുകളും നൽകിയത്.