കുവൈത്ത് സിറ്റി: കിങ് ഫഹദ് റോഡിൽ ശുഹദാ പ്രദേശത്തിന് എതിർവശത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മറ്റ് അഞ്ചുപേർക്ക് പരിക്കേറ്റതായി കുവൈത്ത് അഗ്നിരക്ഷാസേന അറിയിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് മിഷ്‌രിഫ് അഗ്നിരക്ഷാ കേന്ദ്രത്തിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒരു മരണവും അഞ്ച് പേർക്ക് പരിക്കും സംഭവിച്ചതായി സേനയുടെ ഔദ്യോഗിക പ്രസ്താവന സ്ഥിരീകരിച്ചു.

രക്ഷാപ്രവർത്തനത്തിനുശേഷം അപകടസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും പേരുകൾ, ദേശീയത, അപകടകാരണം എന്നിവ പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല.