കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മനോപ്രഭാവമുള്ള ലഹരിവസ്തുക്കൾ, മദ്യം എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിൽ നാലുപേരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ പിടികൂടി. നടപടികളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
വിവിധ പരിശോധനകളിലായി രണ്ട് കിലോഗ്രാം മരിജുവാന, ഒരു കിലോഗ്രാം കൊക്കെയിൻ, ആയിരം ക്യാപ്റ്റഗൺ ഗുളികകൾ, 80 ഗ്രാം ഷാബു എന്നിവ പിടിച്ചെടുത്തു. ‘കെമിക്കൽ’ ലഹരിവസ്തു പുരട്ടിയ 11 എ ഫോർ കടലാസുകളും കണ്ടെത്തി.
ഇതിനുപുറമേ 97 കുപ്പി മദ്യവും വിൽപ്പനയിലൂടെ ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കിയ 520 കുവൈത്ത് ദിനാറും പിടിച്ചെടുത്തിട്ടുണ്ട്.
നാല് കേസുകളിലെ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.